യാത്രകൾ പ്രത്യേകിച്ച് ദൂരയാത്രയ്ക്ക് ഏറ്റവും മികച്ച യാത്രാമാർഗമാണ് വിമാനങ്ങൾ. ബസിലും കാറിലും ട്രെയിനിലും ഒക്കെ പോകുന്നതിനേക്കാൾ വേഗത്തിൽ എത്തിച്ചേരേണ്ടിടത്ത് എത്തിച്ചേരും. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ എത്തേണ്ടിടത്ത് എത്തിച്ചേരുന്ന ഒരു വിമാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ടിക്കറ്റ് ബുക്ക് ചെയ്യാനെടുക്കുന്ന സമയം പോലും വേണ്ടതില്ല ഈ വിമാനത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ.
ഇതാണ് ലോകത്തിലെ ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനം. സ്കോട്ടിഷ് എയർലൈനായ ലോഗൻഎയറിന്റെ കീഴിലാണ് ഈ വിമാനം ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് ഫ്ലൈറ്റാണിത്. സ്കോട്ട്ലൻഡിലെ മനോഹരവും വിചിത്രവുമായ രണ്ട് ഓർക്നി ദ്വീപുകൾക്കിടയിലൂടെയാണ് ഈ വിമാനത്തിന്റെ യാത്ര.