Thursday, June 20, 2024
Online Vartha
HomeHealthബ്രെസ്റ് കാൻസര്‍ എങ്ങനെ തിരിച്ചറിയാം ?

ബ്രെസ്റ് കാൻസര്‍ എങ്ങനെ തിരിച്ചറിയാം ?

Online Vartha
Online Vartha
Online Vartha
രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാത്തതാണ് പലപ്പോഴും ചികിത്സ വയ്ക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനു കാരണമാകുന്നത്.
സ്തനാർബുദം നേരത്തെ തിരിച്ചറിയണമെങ്കില്‍ പതിവായുള്ള സ്വയം പരിശോധനയും രോഗലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുന്നതും പ്രധാനമാണ്.സ്തനാർബുദം സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2020 – ല്‍ ലോകത്താകമാനം 2.3 മില്യണ്‍ സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാൻസർ പിടിപെട്ടതായി WHO ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 685000 പേർ മരണത്തിന് കീഴടങ്ങി.

2020 – ലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഏതാണ്ട് കഴിഞ്ഞ അഞ്ച് വർഷത്തില്‍ സ്തനാർബുദ രോഗ നിർണ്ണയം നടത്തപ്പെട്ടത് ഏതാണ്ട് 70 ലക്ഷത്തിലധികം സ്ത്രീകളിലാണ്.

സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ആർക്കൊക്കെ?

 • സ്ത്രീകള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. അമ്ബത് വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
 • ഏതാണ്ട് 70 ശതമാനം സ്തനാര്‍ബുദവും ഉണ്ടാകുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരില്‍ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ശരീരത്തില്‍ സംഭവിച്ച്‌ തുടങ്ങുന്നു എന്നതാണ്.
 • പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതിനും ആദ്യ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളർച്ചയില്‍ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതായത് വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ തന്നെ ശീലിച്ചാല്‍ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.

സ്ത്രീകളിലെ ക്യാൻസർ

 • ഏകദേശം 50 വയസിനു മേലെ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. എന്നിരുന്നാലും ചെറുപ്പക്കാരായ സ്ത്രീകളെയും സ്തനാർബുദം ബാധിക്കുന്നു. വളരെ അടുത്ത രക്തബന്ധമുള്ളവരില്‍, പ്രത്യേകിച്ച്‌ അമ്മ, സഹോദരി എന്നിവർക്കാർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്
 • ഗർഭനിരോധന ഗുളികകള്‍, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ എന്നിവ സ്ഥിരമായി കഴിക്കുന്നവർ
 • തുടർച്ചയായി ഹോർമോണ്‍ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ
 • കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവില്‍ സ്ഥിരമായി കഴിക്കുന്നവർ
 • സ്തനങ്ങളില്‍ അർബുദമല്ലാത്ത ഉള്ളവർക്കും ഇത്തരം മുഴകള്‍ നീക്കം ചെയ്തവർക്കും
 • മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളില്‍
 • സ്തനാർബുദത്തിന്റെ ലക്ഷണങ്ങള്‍

സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

 • വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകള്‍, സ്ഥാനത്തിലെ കല്ലിപ്പ് തുടങ്ങിയവ
 • സ്തനാകൃതിയില്‍ വരുന്ന മാറ്റം
 • ആർത്തവത്തോട് അനുബന്ധിച്ചല്ലാതെ സ്തനങ്ങള്‍ക്കുണ്ടാകുന്ന വേദന
 • സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍
 • മുലഞെട്ട് അല്ലെങ്കില്‍ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
 • രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങള്‍ സ്തനങ്ങളില്‍ നിന്ന് വരിക
 • കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകള്‍, വീക്കം എന്നിവ

എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണോ?

സ്തനങ്ങളില്‍ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല.

20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ ഉണ്ടാകുന്ന മുഴകള്‍ (Fibroadenoma Cyst) പലരെയും ഭീതിയിലാഴ്ത്താറുണ്ട്. ഇത്തരം തെന്നിമാറുന്ന മുഴകള്‍ സ്തനാർബുദത്തിന്റെ ലക്ഷണമല്ല. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയോടു കൂടിയ കല്ലിപ്പ് (Fibroadenosis), കാലങ്ങളായുള്ള വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകള്‍, പ്രസവിച്ച സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടി നിന്നുണ്ടാകുന്ന മുഴകള്‍ എന്നിവയൊക്കെ സ്തനാർബുദം ആകാനുള്ള സാധ്യത കുറവാണ്.

ഇത്തരം മുഴകളില്‍ പത്തിലൊന്ന് മാത്രമേ സ്ഥാനാർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളൂ. എന്നിരുന്നാല്‍ തന്നെയും സ്വയം പരിശോധനയില്‍ ഇത്തരത്തില്‍ മുഴകള്‍ കണ്ടെത്തിയാല്‍ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുക.

സ്വയം പരിശോധന എങ്ങനെ നടത്താം?

പ്രാരംഭാവസ്ഥയില്‍ തന്നെ സ്തനാർബുദം കണ്ടുപിടിക്കാൻ ഏറ്റവും മികച്ച മാർഗം സ്വയം പരിശോധന (Breast self-examination) നടത്തുക എന്നതാണ്.

20 വയസ്സ് കഴിഞ്ഞ എല്ലാവരും മാസത്തിലൊരിക്കലും നിർബന്ധമായും സ്വയം സ്തന പരിശോധന നടത്തണം. ആർത്തവത്തിന് ശേഷം ഒരാഴ്ചയ്ക്ക് ശേഷം സ്വയം പരിശോധന നടത്തുകയാണ് നല്ലത്.

ഒരു കണ്ണാടിക്ക് മുമ്ബില്‍ നിന്ന് കൊണ്ട് ഇരു മാറിടങ്ങളും സൂക്ഷ്‌മമായി പരിശോധിക്കണം. മൂന്ന് തരത്തില്‍ വേണം പരിശോധിക്കാൻ.

 • ഓരോ കൈകളും തലയ്ക്ക് മുകളില്‍ ഉയർത്തിപ്പിടിച്ച ശേഷം
 • ഇടുപ്പില്‍ കൈകള്‍ വെച്ച ശേഷം
 • മുമ്ബോട്ട് അല്പം ആഞ്ഞ് നിന്ന ശേഷം

സ്തനപരിശോധന നിന്ന് മാത്രമല്ല, കിടന്നും ചെയ്യാം. രണ്ട് സ്തനങ്ങളിലും കൈവിരലുകള്‍ (പെരുവിരല്‍ ഒഴികെ) കൊണ്ട് സ്പർശിച്ച്‌ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയാൻ ശ്രമിക്കുക. വലത് കൈവിരലുകള്‍ ഉപയോഗിച്ച്‌ ഇടത്തെ സ്തനത്തിലും ഇടത് വിരലുകള്‍ ഉപയോഗിച്ച്‌ വലത്തെ സ്തനത്തിലും പരിശോധന നടത്താം.

സ്ഥാനത്തിന് ചുറ്റും വിരലുകള്‍ കൊണ്ട് മൃദുവായി അമർത്തി വൃത്താകൃതിയില്‍ ചലിപ്പിച്ച്‌ പരിശോധിക്കാം. ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് നോക്കേണ്ടത്.

കിടന്ന ശേഷവും സ്തനപരിശോധന നടത്താം. മലർന്ന് കിടന്ന ശേഷം ഒരു കൈ തലയുടെ പിൻഭാഗത്ത് വെയ്ക്കുക. ആ വശത്തുള്ള തോള്‍ ഒരു തലയണ ഉപയോഗിച്ച്‌ അല്പം ഉയർത്തി വെക്കുക. മറ്റേ കൈ വിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച്‌ ഉയർന്നിരിക്കുന്ന വശത്തെ സ്തനം ആദ്യം പരിശോധിക്കുക.

മുലക്കണ്ണിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച്‌ സ്തനം മുഴുവൻ പരിശോധിക്കുക. കക്ഷത്തിന്റെ ഭാഗവും പരിശോധിക്കണം. ഇതുപോലെ തന്നെ മറ്റേ സ്ഥാനവും കക്ഷവും പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയാണെങ്കില്‍ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!