കൊല്ലം :ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിൻ്റെ പേരിൽ ആക്രമണം. മദ്യപസംഘം കൊല്ലം കരുനാഗപ്പള്ളിയിലെ ഹോട്ടൽ അടിച്ചു തകർത്തു. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ഉൾപ്പെടെ സംഘർഷത്തിൽ പരുക്കേറ്റു.അലിമുക്കിലെ ദോശക്കടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്.ഭക്ഷണം കഴിക്കാനെത്തിയ ഒരാൾ ഓംലെറ്റ് ആവശ്യപ്പെട്ടു. ഓംലെറ്റ് ലഭിക്കാൻ അൽപ്പം വൈകുമെന്ന് ജീവനക്കാരൻ അറിയിച്ചു. ഓംലൈറ്റ് ആവിശ്യപ്പെട്ടവരിൽ ഉൾപ്പടാത്ത ഹോട്ടലിലുണ്ടായിരുന്ന മറ്റൊരു സംഘം ഇത് കേട്ടതോടെ പ്രകോപിതരായി കടക്കുള്ളിലേക്ക് ചീറിയടുത്തു. പിന്നീട് ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ അലിമുക്കിലുള്ള ദോശക്കടയിലുണ്ടായത് വൻ സംഘർഷം.
അഞ്ചംഗ സംഘം ഹോട്ടൽ പൂർണ്ണമായും അടിച്ചു തകർത്തു. ഭക്ഷണം കഴിക്കാനെത്തിയവരെയും ഈ സംഘം ആക്രമിച്ചു. പുലിയൂർ വഞ്ചി സദ്വേശികളായ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളായ രണ്ട് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. സംഘർഷമുണ്ടാക്കിയ അഞ്ച് പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്.