തിരഞ്ഞെടുത്ത ഫോളോവർമാർക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന പ്രൈവറ്റ് പോസ്റ്റുകള്‍ സൃഷ്ടിക്കാവുന്ന ഫീച്ചറുമായി ഇൻസ്റ്റഗ്രാം.=”ഫ്ലിപ്സൈഡ്” എന്ന പുതിയ ഫീച്ചറാണ് കമ്ബനി പരീക്ഷിക്കുന്നത്. പരിമിതമായ ഉപയോക്താക്കളില്‍ മാത്രം ചുരുക്കിയിരിക്കുന്ന ഫീച്ചർ ഭാവിയില്‍ എല്ലാ ഉപയോക്കള്‍ക്കും ലഭ്യമാക്കാമാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്.ഫീച്ചർ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. എന്നാല്‍ കമ്ബനി നിലവില്‍ ആളുകളില്‍ നിന്ന് പ്രതികരണം രേഖപ്പെടുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്
സ്വകാര്യ പോസ്റ്റുകള്‍ക്കായി പ്രത്യേക ഇടം നിലനിർത്താൻ ഫ്ലിപ്സൈഡ് ഉപയോക്താക്കളെ അനുവധിക്കുന്നു. കൂടാതെ ഈ പോസ്റ്റുകള്‍ ആർക്കൊക്കെ കാണാൻ കഴിയും എന്നോ കാണരുത് എന്നതിൻ്റെയോ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതല്‍ സ്വകാര്യമോ വ്യക്തിഗതമോ ആയ ഉള്ളടക്കം പങ്കിടാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ ഫീച്ചർ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്, ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
നിലവില്‍ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറികള്‍ക്കായി സമാനമായ ഫീച്ചർ നിലവിലുണ്ട്. ക്ലോസ് ഫ്രെണ്‍ട്ഡ് എന്ന ഈ ഫീച്ചർ, സ്റ്റോറികളില്‍ ദൃശ്യമാകുന്ന പച്ച വൃത്തത്തിലൂടെ തിരിച്ചറിയാം. അടുത്ത സുഹൃത്തുക്കളായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് മാത്രമാണ് ഫീച്ചറിലൂടെ സ്റ്റോറികള്‍ ദൃശ്യമാകൂ. പുതിയ ഫ്ലിപ്സൈഡ് ഫീച്ചർ സമാനമായ പ്രവർത്തനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.