തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പിയുമായുള്ള ബന്ധത്തിന്റെ അപൂര്‍വ കഥ പറഞ്ഞ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്ത് ബിപിഎല്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആദ്യമായി കണക്ഷനെടുത്തത് ശ്രീകുമാരന്‍ തമ്പിയാണെന്ന് ബിപിഎല്‍ സ്ഥാപകന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ വ്യകതമാക്കി.ശ്രീചിത്ര ഹോമില്‍ നടന്ന ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേക ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നതിനിടെയാണ് തമ്പി സാറുമായുള്ള ആ മൊബൈല്‍ ബന്ധത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ വാചലനായത്.1997 ലാണ് ബിപിഎല്‍ കമ്പനിക്ക് തുടക്കമിട്ടത്. അന്ന് കേരളത്തില്‍ നിന്ന് ആദ്യമായി കണക്ഷന്‍ എടുത്ത തമ്പി സാര്‍ ഇപ്പോഴും അതേ നമ്പര്‍ തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.