തിരുവനന്തപുരം : കേരള സർവകലാശാലയിൽ എം.എസ്. ഡബ്യൂ ഡിസാസ്റ്റർ മാനേജ്മെന്റിൽ തിരുവനന്തപുരം സ്വദേശിനി കാവ്യ ബിയ്ക്ക് നാലാം റാങ്ക്. ശ്രീകാര്യം ലയോള കോളേജിൽ നിന്നാണ് എം.എസ്.ഡബ്യൂവിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. 2021-23 ന്യൂജനറേഷൻ റെഗുലർ ബാച്ച് വിദ്യാർത്ഥിനിയായിരുന്നു. പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ സ്റ്റുഡന്റ് കൗൺസിലറായി സേവനമനുഷ്ടിക്കുന്ന കാവ്യ.ബി റിട്ട.സബ് ഇൻസ്പെകടർ അനിൽകുമാർ. എൻ. എസിന്റെയും ബിന്ദു.എൻ.ഡിയുടെയും മകളാണ്.