Saturday, July 27, 2024
Online Vartha
HomeAutoബസിനുള്ളിൽ ദാഹജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെ എസ് ആർ ടി സി

ബസിനുള്ളിൽ ദാഹജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെ എസ് ആർ ടി സി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : കെ എസ് ആർ ടി സി യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം നടപ്പാക്കാനാണ് തീരുമാനം.ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.

കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!