വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ XUV400 EV വേരിയൻ്റുകളുടെ നവീകരണത്തിനായി തയ്യാറെടുക്കുന്നു.. ഈ വാഹനത്തിന് എട്ട് പുതിയ ഓപ്ഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് ഓട്ടോ കാർ ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ, XUV400 ഇസി പ്രോ, ഇഎൽ പ്രോ, വേരിയൻ്റുകളിൽ വലിയ ബാറ്ററി പാക്കിൽ ലഭ്യമാണ്. എന്നാൽ പുതിയ വേരിയൻ്റുകളോടൊപ്പം ഇവ തുടരുമോ എന്ന കാര്യം വ്യക്തമല്ല.വരാനിരിക്കുന്ന പുതിയ മോഡലുകൾക്ക് മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. 456 കിലോമീറ്റർ റേഞ്ച് നൽകുന്ന 39.4kWh യൂണിറ്റ്, 402 കിലോമീറ്റർ റേഞ്ചുള്ള 34.43kWh ബാറ്ററി, 444 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സെല്ലുകളുള്ള 39.4kWh ബാറ്ററി എന്നിവയായിരിക്കും അവ. ഈ മാറ്റങ്ങൾ ഉണ്ടെങ്കിലും, എല്ലാ വേരിയൻ്റുകളുടെയും പവർ ഔട്ട്പുട്ട് 150 bhp-ൽ സ്ഥിരമായി തുടരുന്നു. 310 Nm ആണ് ടോർക്ക്. മറ്റെന്തെങ്കിലും മെക്കാനിക്കൽ പരിഷ്‌ക്കരണങ്ങളോ പുതിയ ഫീച്ചറുകളോ ചേർക്കുമോ എന്നതും വ്യക്തമല്ല.