വെഞ്ഞാറമൂട് : നാല് യുവതിക്കൾക്ക് മംഗല്യമൊരുക്കി മാണിക്കോട് മഹാദേവ ക്ഷേത്ര ഭാരവാഹികൾ മുട്ടപ്പലം കല്ലുവിള തൊടിയിൽ വീട്ടിൽ മധുവിന്റെയും സിന്ദുവിന്റെയും മകൾ ശാരുവിനെ പുല്ലമ്പാറ യാക്കൻചിറയിൽ തുളസിയുടെയും സിന്ധുവിന്റെയും മകൻ അനുരാജും, ഇടവട്ടം പുളിക്കൻമേലതിൽ അനിൽകുമാറിന്റെയും മായയുടെയും മകൾ ആതിരയെ ഊരുപൊയ്ക കുന്നിൽ വീട്ടിൽ വിജയന്റെയും വത്സലകുമാരിയുടെയും മകൻ വിഷ്ണുവും, ആലംകാൽ സുരേഷ് ഭവനിൽ സുരേഷിന്റെയും സരിതയുടെയും മകൾ ഗോപിസുരേഷിനെ ചാങയിൽ വിജയന്റെയും ഷീബയുടെയും മകൻ ഷെറിൻ വിജയും, വാഴിച്ചൽ ആലച്ചംകോണം ബിന്ദുവിന്റെ മകൾ അഞ്ജനയെ കിഴക്കേവിള അനൂപ് ഭവനിൽ രാജന്റെയും സുലഭയുടെയും മകൻ അമലും താലിചാർത്തി. സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡികെ.മുരളി എംഎല്‍എ അധ്യക്ഷനായി. മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പത്തനംത്തിട്ട ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർമാൻ പുനലൂർ സോമരാജിന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സമ്മാനിച്ചു.നടി അനുശ്രീ, അടൂർ പ്രകാശ് എം.പി, ഡോ. കെ. കെ മനോജന്‍,കെ .സി .സജീവ് തൈക്കാട്,ഭാരവാഹികളായ അർജുനൻ സരോവരം,പി.വാമദേവൻപിള്ള, വയ്യേറ്റ് പ്രദീപ്, എന്നിവർ പങ്കെടുത്തു.