Tuesday, December 10, 2024
Online Vartha
HomeSocial Media Trendingഎല്ലാം എത്രയും പെട്ടെന്ന് ശരിയാകട്ടെ. ; ഗൾഫ് ജനതയ്ക്ക് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി.

എല്ലാം എത്രയും പെട്ടെന്ന് ശരിയാകട്ടെ. ; ഗൾഫ് ജനതയ്ക്ക് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി.

Online Vartha
Online Vartha
Online Vartha

മഴക്കെടുതിയിൽ ബുദ്ധിമുട്ട് നേരിടുന്ന ഗൾഫ് ജനതയ്ക്ക് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.75 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഗൾഫ് നാടുകളിൽ ഉണ്ടായത്..അതേ സമയം മഴയ്ക്ക് ശമനം വന്നതോ‌ടെ യുഎഇയിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീങ്ങി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്.

 

മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ

.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!