Tuesday, November 5, 2024
Online Vartha
HomeTrivandrum Cityമേയർ - ഡ്രൈവർ തർക്കം ; എം എൽ എ സച്ചിൻ ദേവിനെതിരെ മൊഴി

മേയർ – ഡ്രൈവർ തർക്കം ; എം എൽ എ സച്ചിൻ ദേവിനെതിരെ മൊഴി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മേയര്‍ -ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി. സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നാണ് മൊഴിയുള്ളത്. ഇതുസംബന്ധിച്ച് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമാണ് മൊഴി നല്‍കിയിരിക്കുന്നത്. ബസില്‍ കയറിയ ശേഷം തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ എംഎല്‍എ ആവശ്യപ്പെട്ടെന്നും മൊഴി നല്‍കി. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ ഹാജരാക്കി.

 

 

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കൂടാതെ കേസില്‍ സാഹചര്യ തെളിവുകളും കൂടുതല്‍ ശേഖരിക്കും. ഇതിനായി സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പൊലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!