കൊച്ചി: മോട്ടറോള എഡ്ജ് ഫ്രാഞ്ചൈസിയിൽ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ പുറത്തിറക്കി. നിരവധി മികച്ച ഫീച്ചറുകളാൽ സബ് 25 കെ സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച ഫോണായി എഡ്ജ് 50 ഫ്യൂഷൻ മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐ പി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ സ്മാർട് വാട്ടർ ടച്ച് ടെക്‌നോളജി, വെളിച്ചം കുറവുള്ളിയിടത്തും ഉപയോഗിക്കാവുന്ന നൂതന സോണി-ലൈട്ടിയ 700സി സെൻസർ വരുന്ന 50എംപി അൾട്രാ പിക്സൽ പ്രൈമറി ക്യാമറ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയോടെയുള്ള 144ഹേർട്സ് 10-ബിറ്റ് 6.67″ പോൾഇഡ് 3ഡി കർവ്ഡ് ഡിസ്‌പ്ലേ എന്നിവയുണ്ട്. കൂടാതെ, സ്നാപ്ഡ്രാഗൺ 7എസ്സ് ജൻ 2 പ്രോസസറും 12ജിബി വരെ ഇൻ-ബിൽറ്റ് റാമും 256 ജിബി സ്റ്റോറേജുമുണ്ട്, 5000എംഎഎച്ച് ബാറ്ററിക്ക് 68വാട്ട് ഫാസ്റ്റ് ചാർജറും 3 ഒഎസ്സ് അപ്‌ഡേറ്റുകൾക്കൊപ്പം 4 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും ഉറപ്പുനൽകുന്നു.