Friday, December 13, 2024
Online Vartha
HomeInformationsനൈറ്റ് ലൈഫ് ഇനി ഇവിടെയും

നൈറ്റ് ലൈഫ് ഇനി ഇവിടെയും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം തിരുവനന്തപുരം മാനവീയം വീഥിയിലാണ് തുടങ്ങിയത്.

കോഴിക്കോടും കൊച്ചിയിലും സമാനമായ രീതിയിലുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാരിൻ്റെ ആലോചന. ആദ്യ ഘട്ടത്തിൽ മാനവീയം വീഥി തുറന്നുകൊടുത്തപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് നിരീക്ഷണം  കർശനമാക്കുകയും പൊലീസ് നിയന്ത്രണംകൊണ്ടുവരികെയുമായിരുന്നു. തുടർന്നായിരുന്നു പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സാധിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!