പെരുമാതുറ : മുതലപ്പൊഴിയും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സർക്കാരിൻറെ ഇടപെടൽ ആരംഭിച്ചു .പൊഴിയുടെ ആഴം കുറവായതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.ഇതിന് പൊഴിയുടെ ആഴം കൂട്ടുവാനുള്ള നടപടികൾ ആരംഭിച്ചു .മഴ കനത്തത് ത് ആഴം കൂട്ടുന്നതിന് തടസ്സമായെങ്കിലും വീണ്ടും പണികൾ പുരോഗമിക്കുകയാണ് .മത്സ്യത്തൊഴിലാളികൾക്ക് സുഗമമായി വള്ളം ഇറക്കാൻ നിലവിലെ പൊഴിയുടെ ആഴം 3 മീറ്റർ മുതൽ 5 മീറ്റർ വരെ ആകണമന്നാണ് സർക്കാരും അദാനിയും തമ്മിലുള്ള ധാരണ. വിഴിഞ്ഞം പോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി പൊളിച്ച 150 മീറ്ററോളം വരുന്ന പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.