പാർവതി തിരുവോത്തും ഉർവശിയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ഉള്ളൊഴുക്ക് എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടു. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കളിലൊരാൾ ബോളിവുഡിലെ പ്രശ്സ്ത നിർമ്മാതാവ് റോണി സ്ക്രൂവാലയാണ്. ഹണി ട്രെഹാൻ, അഭിഷേക് ചുബൈ എന്നിവരും നിർമ്മാതാക്കളാണ്.പാർവതി രണ്ട് വർഷത്തിന് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. മമ്മൂട്ടിയുടെ കൂടെ പുഴുവിലാണ് അവസാനമായി അഭിനയിച്ചത്.