Friday, November 15, 2024
Online Vartha
HomeTrivandrum Rural സ്കൂള്‍ പ്രവേശനോത്സവം : നെടുമങ്ങാട് മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി ജി. ആര്‍. അനില്‍

 സ്കൂള്‍ പ്രവേശനോത്സവം : നെടുമങ്ങാട് മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി ജി. ആര്‍. അനില്‍

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട് : സ്കൂള്‍ പ്രവേശനോത്സവത്തിന് മുന്നോടിയായി നെടുമങ്ങാട് മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മെയ് 27 ന് അകം സ്കൂളുകളിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങളില്‍ ലഭ്യമാക്കണമെന്നും, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മണ്ഡലത്തിലെ 13 സ്കൂളുകളിലെ കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുത്, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുകയോ നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യുന്നില്ല എന്ന കാര്യം പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ വിതരണം സംബന്ധിച്ച കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍, കുടിവെള്ള ടാങ്ക്, കിണറുകള്‍ എന്നിവ ശുചീകരിക്കേണ്ടതും കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്നും പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ കയറുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ പരിസരം ലഹരി വിമുക്തമാക്കേണ്ടതും അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുവാനും പ്രധാന അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്കൂള്‍ പരിസരത്ത് ഇലക്ട്രിക് ലൈന്‍, സുരക്ഷാ വേലികള്‍ ഇല്ലാത്ത ട്രാന്‍സ്ഫോര്‍മര്‍ എന്നിവ അപകടകരമായ വിധം കാണുന്നുണ്ടെങ്കില്‍ അവ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് സുരക്ഷ ഉറപ്പു വരുത്തണം.

സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാലയങ്ങളും ജനജാഗ്രതാ സമിതി യോഗം ചേര്‍ന്ന് പുതിയ അധ്യയന വര്‍ഷത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. പ്രധാന അധ്യാപകരും പി.റ്റി.എ പ്രസിഡന്റുമാരും ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. നെടുമങ്ങാട് മണ്ഡലം തല സ്കൂൾ പ്രവേശനോത്സവം പോത്തൻകോട് ഗവൺമെൻ്റ് യുപി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!