തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നലസ്ഥാനത്ത്. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെത്തി. പ്രധാനസേവകനെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. നിരവധി പേരാണ് മോ ദിയെ സ്വീകരിക്കാനാണ് ശംഖുമുഖത്ത് എത്തിയത്. തുടർന്ന്വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പ്രധാനമന്ത്രി വി.എസ്.എസ്.സിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും രാജ്യത്തെ സുപ്രധാന ദൗത്യമായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർന്ന് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്യും.