തിരുവനന്തപുരം: കൊടും വേനൽ ചൂടിൽ ആശ്വാസമേകി തിരുമന തിരുവനന്തപുരത്ത് വേനൽമഴ. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇടി മിന്നലോടുകൂടി ശക്തമായ വേനൽമഴയുണ്ടായത്. മഴ കുറഞ്ഞെങ്കിലും ഇടിമിന്നലിന് ശമനമുണ്ടായില്ല.
രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിലും തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു.