വയനാട് : സിദ്ധാർത്ഥന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കോളജിൽ സിറ്റിംഗ് നടത്തും. ഇന്നും തന്നെ കമ്മിഷന്‍ കോളജിലെത്തി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്‌തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.. ആന്‍റി റാഗിങ്ങ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ഥന്‍റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. പ്രതിപ്പട്ടികയിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന .