തിരുവനന്തപുരം ‘: തലസ്ഥാനത്ത് ആദ്യദിനം എസ്എസ്എല്‍സി പരീക്ഷയെഴുതിയത് 34,419 വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്തെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലുമായി 264 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. ആകെ 50 ക്ലസ്റ്ററുകളായി തിരിച്ചാണ് ചോദ്യപേപ്പര്‍ വിതരണം. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ 85 സെന്ററുകളിലായി 18 ക്ലസ്റ്ററുകള്‍, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 96 സെന്ററുകളിലായി 19 ക്ലസ്റ്റര്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 83 സെന്ററുകളിലായി 13 ക്ലസ്റ്റര്‍ എന്നിങ്ങനെയാണ് സജ്ജീകരണങ്ങള്‍. ഈ മാസം 25 വരെയാണ് പരീക്ഷകള്‍ നടക്കുക.