രാജ്യത്ത് ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോസ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങുന്നു. ടാറ്റ വാണിജ്യ വാഹനങ്ങളുടെ നിരക്ക് വര്‍ധനവ് അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.. രണ്ട് ശതമാനം വരെയാണ് വിലയില്‍ വര്‍ധനവുണ്ടാവുക. നിര്‍മാണച്ചിലവിലുണ്ടായിട്ടുള്ള വര്‍ധനവ് മറികടക്കുന്നതിനായാണ് നിരക്കുയര്‍ത്തുവാനുള്ള തീരുമാനം നടപ്പിലാക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വര്‍ധന നിരക്കില്‍ വ്യത്യാസമുണ്ടാകും. വാണിജ്യ വാഹനങ്ങളുടെ എല്ലാ മോഡലുകളിലും ഈ വര്‍ധനവ് ബാധകമായിരിക്കും എന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.