വെഞ്ഞാറമൂട് : മണ്ഡലത്തില്‍ നിറഞ്ഞ് വി.മുരളീധരൻ . എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തെ സന്ദര്‍ശനത്തോടെയാണ് ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ ശനിയാഴ്ച പ്രചാരണം ആരംഭിച്ചത്. എന്‍എസ്എസ് ചിറയിന്‍ കീഴ് താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ അഡ്വ.ജി. മധുസൂദനന്‍ പിള്ള, യൂണിയന്‍ വൈസ് പ്രസിഡന്റ് ഡോ.സി എസ്.ഷൈജുമോന്‍, സെക്രട്ടറി ജി.അശോക് കുമാര്‍, വനിതാ സമാജം ഭാരവാഹികള്‍ എന്നിവരുമായി സ്ഥാനാർത്ഥി കൂടിക്കാഴ്ച നടത്തി.
തുടർന്ന് പൊങ്കാല മഹോത്സവം നടക്കുന്ന വെമ്പായം തേക്കട മാടൻനട ശിവ ഭദ്രകാളി ക്ഷേത്രത്തിൽ വി.മുരളീധരൻ ദർശനം നടത്തി. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ അധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുമായും സംവദിച്ചു. ആര്യനാട് എസ്എൻഡിപി ഹോളിൽ ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ചയിലും വി.മുരളീധരൻ പങ്കെടുത്തു. അരുവിക്കര നിയോജക മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പഞ്ചായത്തുകളുടെ വികസനത്തിലൂന്നിയായിരുന്നു ചർച്ച.
മലയോര – വനമേഖല പ്രദേശങ്ങളിലെ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും അരുവിക്കരയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും ചർച്ചയായി.നരുവാമൂട്, കാട്ടാക്കട, കരകുളം പ്രദേശങ്ങളിലെ പദയാത്രകളോടെ പ്രചാരണം സമാപിക്കും