തിരുവനന്തപുരം: നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകൾ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെടുത്തത്. എന്നാൽ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം.പത്ത് രൂപ നിരക്കിൽ നേരത്തെ ഒരു ട്രിപ്പ് മുഴുവൻ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓർഡിനറി സർവ്വീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. മാത്രമല്ല .എട്ട് സർക്കിളുകളിൽ നിന്ന് രണ്ടു ബസ്സുകൾ വീതം ഇതിനകം പിൻവലിച്ചു.ഇ ബസ്സുകളുടെ സമയ ദൈർഘ്യം 15 മിനുട്ടിൽ നിന്ന് 25 മിനുട്ടാക്കി.
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാറിന്. ഇതിന്‍റെ തുടർച്ചയായാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. കഴിഞ്ഞ ദിവസമാണ് തീരുമാനം ഉണ്ടായത്.കോർപ്പറേഷൻ പങ്കാളിത്തോട് കൂടിയാണ് ഇ ബസ് പദ്ധതി. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോർപ്പറേഷന് അതൃപ്തിയുണ്ട്.