വെമ്പായം : വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ചടങ്ങുകൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലൂർദ് മൗണ്ട് സ്കൂൾ വൈസ് ചെയർമാൻ റവ.ബ്രദർ കെ.ടി. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ ഇവാനിയസ് കോളേജ് മുൻ പ്രൊഫസർ ഡോ: ജെയിംസ് ജോസഫ്,സീരിയൽ താരം അനുജോസഫ്, സ്കൂൾ മാനേജർ റവ. ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, സ്റ്റേറ്റ് വിഭാഗം പ്രിൻസിപ്പൽ റവ:ബ്രദർ ജോസ്,സി.ബി.എസ്.സി പ്രിൻസിപ്പൽ രോഹിണി വി.എൽ, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, വാർഡ് മെമ്പർ രാജേഷ് കണ്ണൻ, പി.ടി.എ പ്രസിഡന്റുമാരായ മനോജ്‌ലാൽ, ഹരികുമാർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.