തിരുവനന്തപുരം: മകളുടെ വിവാഹം നടക്കാനിരിക്കെ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വാമനപുരം ഈട്ടിമൂട് മഹിമ ഭവനിൽ ജയരാജിനെ(58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 28ന് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് ആത്മഹത്യ. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇടയ്ക്കിടെ ജയരാജ് തീർത്ഥാടനങ്ങൾക്ക് പോകാറുള്ളത്
കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോൾ വീട്ടുകാർ അത്ര കാര്യമാക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.