ഇരുചക്ര വാഹന പ്രേമികൾ ഇതാ ഒരു സന്തോഷ വാർത്ത .അപ്രീലിയ RS 660 ൻ്റെ പ്രത്യേക ട്രോഫിയോ വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റേസിംഗ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയാണ് കമ്പനി ഈ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. വേഗമേറിയ ലാപ് ടൈം നേടുന്നതിന് ഒരുപാട് ഭാഗങ്ങൾ ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫാക്ടറി റേസിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി അപ്രീലിയ റേസിംഗ് ആണ് ഈ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഈ ലിമിറ്റഡ് മോട്ടോർസൈക്കിളിൻ്റെ എക്‌സ് ഷോറൂം വില 18 ലക്ഷം രൂപയാണ്. ഇതിന്‍റെ 28 യൂണിറ്റുകൾ മാത്രമേ കമ്പനി വിൽക്കൂ.