Tuesday, December 10, 2024
Online Vartha
HomeAutoഈ വാഹന ഉടമകൾക്ക് കേന്ദ്ര സർക്കാരിൻ്റെ 500 കോടി ലഭിക്കും.

ഈ വാഹന ഉടമകൾക്ക് കേന്ദ്ര സർക്കാരിൻ്റെ 500 കോടി ലഭിക്കും.

Online Vartha
Online Vartha
Online Vartha

ദില്ലി : ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഘനവ്യവസായ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത് അടുത്ത കാലത്താണ് . പുതിയ വൈദ്യുതിവാഹന (ഇലക്ട്രിക് വാഹന) നയത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരവും ലഭിച്ചു. ഇന്ത്യയിൽ വാഹന നിർമ്മാണ യുണിറ്റുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും നല്‍കിയിട്ടുണ്ട്. ഇത് വാഹന വ്യവസായ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ .

അടുത്ത മാസം മുതൽ ജൂലൈ വരെ ഈ പദ്ധതിക്കായി സർക്കാർ 500 കോടി രൂപ ചെലവഴിക്കും. ഇലക്‌ട്രിക് ടൂവീലറിനും ഇലക്ട്രിക് ത്രീ വീലറിനും വേണ്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം ഓരോ ഇരുചക്ര വാഹനത്തിനും 10,000 രൂപ വീതം നൽകും. ഏകദേശം 3.3 ലക്ഷം ഇരുചക്രവാഹനങ്ങളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറിയ മുച്ചക്ര വാഹനങ്ങൾ (ഇ-റിക്ഷ, ഇ-കാർട്ട്) വാങ്ങുന്നതിന് 25,000 രൂപ വരെ സഹായം നൽകും. ഇത്തരത്തിലുള്ള 41,000-ത്തിലധികം വാഹനങ്ങൾ ഉൾപ്പെടുത്തും. ഒരു വലിയ മുച്ചക്ര വാഹനം വാങ്ങുമ്പോൾ 50,000 രൂപ ധനസഹായം നൽകും.എംഎച്ച്ഐയും,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഓട്ടോമോട്ടീവ്, ഇലക്ട്രിക് വെഹിക്കിൾ (ഇവി) മേഖലയുടെ വളർച്ചയ്ക്കും വേണ്ടി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പുവച്ചിരുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!