ശ്രീകാര്യം : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു. ശ്രീകാര്യത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന തോന്നയ്ക്കൽ ചെമ്പകമംഗലം ശ്രീ പത്മത്തിൽ ദിലീപ് കുമാർ (റിട്ട. സൈനികൻ (55) ആണ് മരിച്ചത്. 10-ാം തീയതി രാവിലെ 10 മണിയോടെയാണ് അപകടം. പട്ടത്തെ ട്രാഫിക് സ്റ്റേഷനിലേയ്ക്കു പോകുമ്പോൾ കാര്യവട്ടം സ്കൂളിന് സമീപത്ത് വച്ച് ദിലീപ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദിലീപ് കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. ഭാര്യ: പത്മകുമാരി. മക്കൾ: ധനൂപ്, അനൂപ്.