കൊച്ചി: വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു