തമിഴ്നാട്ടിൽ ഇതുവരെ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാളo ചിത്രത്തിന് ലഭിക്കുന്നത്. കമല്‍ഹാസന്‍ അഭിനയിച്ച് 1991 ല്‍ പുറത്തുവന്ന ഗുണ എന്ന ചിത്രത്തിന്‍റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത് മാത്രമല്ല കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലാല്‍ സലാം എന്ന രജനികാന്ത് ചിത്രത്തിന്‍റെ തമിഴ്നാട് കളക്ഷന്‍ മലയാളപടമായ മഞ്ഞുമ്മല്‍ ബോയ്സ് കടന്നിരിക്കുകയാണ്. ലാല്‍ സലാം 90 കോടി മുടക്കിയാണ് ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്‍റെ ക്യാമിയോ റോള്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ്. രണ്ട് ആഴ്ചയാണ് ചിത്രം ഓടിയിരുന്നത്. ചിത്രം ആകെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത് 18 കോടിയും. അതില്‍ 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില്‍ നിന്നായിരുന്നു. ഈ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തത്.