തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയില്‍ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.