വെഞ്ഞാറമൂട് : കോലിയക്കോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകൾക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇതിൽ കാർ ഡ്രൈവറുടെ നിലഗുരുതരമാണ് .കാറിൻറെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്