വെഞ്ഞാറമൂട് : വാമനപുരം കണിച്ചോട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഗർഭിണിയായ യുവതിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ആറ്റിങ്ങലിൽ നിന്ന് കളമച്ചൽ ഭാഗത്തേക്ക് പോയ ശ്രീധർ ബസ്സും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ജുവലറി ശൃംഖലയുടെ കളക്ഷന് പോയ കാറാണ് അപകടത്തിൽപെട്ടത്. ബസ്സിൽ ഉണ്ടായിരുന്ന ഗർഭിണിയായ യുവതിക്കും കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്. മൂവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.