വെഞ്ഞാറമൂട് : നടന്നുപോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് കുടയിൽ തട്ടിയെന്നാരോപിച്ചു ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത വയോധികൻ പിടിയിൽ. ആലുവ സ്വദേശി മാത്യു (57) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 08:30 മണിയോടെ വയ്യേറ്റിന് സമീപമായിരുന്നു സംഭവം. ബസ് ഇയാളുടെ കുടയിൽ തട്ടിയെന്നാരോപിച്ച് ബസ് തടഞ്ഞിച്ചിട്ടു. നാട്ടുകാർ ഇയാളെ പിടിച്ചു മാറ്റിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോൾ കല്ല് കൊണ്ട് ബസിന്റെ പിന്നിലെ ചില്ല് എറിഞ്ഞു തകർക്കുകയുമായിരുന്നു.