Tuesday, November 5, 2024
Online Vartha
HomeKeralaസംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും .

സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.ക്ഷേമപെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സർക്കാർ നടപടി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!