ആറ്റിങ്ങൽ: കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പിണറായി വിജയന്‍റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രഥമദൃഷ്ടിയാൽ കേന്ദ്രവാദങ്ങൾക്കാണ് ബലം എന്ന് കോടതി പറയുമ്പോൾ നരേന്ദ്രമോദി സർക്കാരിനെതിര നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധമായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടു.
കോടതി ഇടക്കാല ഉത്തരവ് നല്‍കാത്ത സ്ഥിതിക്ക് ബാലഗോപാലിന്‍റെ ”പ്ലാന്‍ ബി” എന്താണെന്ന് അറിയണമെന്നുണ്ടെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. കേസിൽ അവസാനലാഭം രണ്ട് കോടി ലഭിച്ച കപിൽ സിബലിന് മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇനിയെങ്കിലും ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം. 1600 രൂപ പെൻഷൻ ലഭിക്കാത്ത ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.