വർക്കല: വർക്കലയിൽ കഴിഞ്ഞ ദിവസം അപകടം നടന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശിച്ച് അടൂർ പ്രകാശ് എം.പി. ബ്രിഡ്ജ് നടത്തിപ്പിൽ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ഒരു ജുഡീഷ്യൽ അന്വേഷണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ, എത്ര പണം ചെലവഴിച്ചു, ആരാണ് നടത്തിപ്പുകാർ ,ഇതൊക്കെ മറുപടി പറയാൻ സർക്കാർ തയ്യാറാകണമെന്ന് അടുർ പ്രകാശ് വ്യകതമാക്കി. സർക്കാർ സ്വകാര്യ ഏജൻസിയെ സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.