വെഞ്ഞാറമൂട് : വ്യാപാരിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി ‘പ്രൊവിഷൻ സ്റ്റോർ നടത്തിയിരുന്ന ഉണ്ണികൃഷ്ണനെയാണ് (51)കഴിഞ്ഞ ദിവസം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് കട തുറക്കുന്നതിനായി ഇയാൾ വീട്ടിൽ നിന്ന് പുറപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. പതിവിലും നേരത്തെ ഇന്ന് വീട്ടിൽ നിന്നിറങ്ങിയതിനെക്കുറിച്ച് ഉണ്ണികൃഷ്ണനോട് ചോദിച്ചപ്പോൾ പാൽ വണ്ടി വരും അതിനാലാണ് നേരത്തെ പോകുന്നതെന്നാണ് മറുപടി നൽകിയത്.ഷട്ടർ പകുതി തുറന്ന് കിടക്കുന്നത് കണ്ട് സമീപത്തെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത് . സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനും കുടുംബവും വർഷങ്ങളായി വെഞ്ഞാറമൂടാണ് താമസം