ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.ദളപതി വിജയുടെ ചിത്രം ദ ഗോട്ട്. ഈ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് സംവിധായകനും നടനുമായി വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തൽ. എന്നാല്‍ ആ സമയത്തെ തിരക്കുകളെ തുടര്‍ന്ന് ക്ഷണം സ്വീകരിക്കാനായില്ലെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞത് ചര്‍ച്ചയാകുകയാണ്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ തിരക്കുകളിലായതിനാലാണ് ദളപതി വിജയ്‍യുടെ പുതിയ ചിത്രം നിരസിച്ചതിന് പിന്നിലെ കാരണമെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു.
“സംവിധായകൻ വെങ്കട് സാര്‍ ഒരിക്കല്‍ വിളിച്ചിരുന്നു .എനിക്ക് ഇഷ്‍ടപ്പെട്ട ഒരു തമിഴ് സംവിധായകനാണ് വെങ്കട് പ്രഭു. ഒക്ടോബറില്‍ ദളപതി വിജയ്‍യുടെ ചിത്രം തുടങ്ങാൻ ആലോചിച്ചിരുന്നു. ആ സമയമാണ് എന്റെ വര്‍ഷങ്ങള്‍ക്കു ശേഷവും ചിത്രീകരിക്കുന്നത് ” എന്ന് വെങ്കട് പ്രഭുവിനോട് പറഞ്ഞതായി വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി.