Saturday, July 27, 2024
Online Vartha
HomeInformations3 ദിവസം വെള്ളം മുടങ്ങും

3 ദിവസം വെള്ളം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെഅരുവിക്കരയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന, പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപവും, തട്ടിനകം പാലത്തിനു സമീപവും ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ ബുധനാഴ്ച ( 14/3/2024) രാവിലെ 4 മണി മുതൽ വ്യാഴാഴ്ച ( 15/3/2024) രാത്രി 10 മണി വരെ പേരൂർക്കട, അമ്പലമുക്ക്, ഊളമ്പാറ, ജവാഹർ നഗർ, വെള്ളയമ്പലം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തകോട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളിയാഴ്ച ( 16/3/24 )രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലിയിലാകുകയുള്ളു. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!