നെടുമങ്ങാട് : ഭർത്താവിൻ്റെ വീട്ടിൽ ഭാര്യയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ പനയമുട്ടം തടത്തരികത്ത് വീട് സ്വദേശി പാറു എന്ന് വിളിക്കുന്ന അഭിരാമി (22) യാണ് ഇന്ന് രാവിലെ വീടിൻ്റെ പുറത്തെ സ്റ്റയറിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അയ്യപ്പൻ എന്ന് വിളിക്കുന്ന ശരത് (30) ആണ് യുവതിയുടെ ഭർത്താവ്. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിശ്ചയം കഴിഞ്ഞ് ഉടൻ തന്നെ അഭിരാമിയെ ശരത് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഇവർക്ക് ഒന്നര വയസ് പ്രായമുള്ള ആൺകുഞ്ഞുണ്ട്. പെയ്ന്റിംഗ് തൊഴിലാളിയാണ് ശരത്.കൊലപാതകമാണോ എന്നത് പോസ്റ്റ്മോർട്ടം നടന്നാൽ മാത്രമേ പറയാൻ കഴിയൂ എന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.