Monday, September 16, 2024
Online Vartha
HomeKeralaകോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ‘ ? ഷാജിയുടെ മാതാവ് ലളിത

കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ‘ ? ഷാജിയുടെ മാതാവ് ലളിത

Online Vartha
Online Vartha
Online Vartha

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ ആത്മഹത്യ ചെയ്ത വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത രംഗത്ത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ഷാജി പറഞ്ഞു കൊണ്ടിരുന്നത് .

കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ ? പണിയെടു ത്തത് കിട്ടിയ പൈസകൊണ്ടാണ് ജീവിക്കുന്ന തെന്നും അമ്മ പറഞ്ഞു.
കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഷാജി എന്നും സഹോദരൻ അനിൽകുമാർ പ്രതികരിച്ചു അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്നും മരിക്കുന്നതിനുമുമ്പ് ഷാജി ഇക്കാര്യം പറഞ്ഞതായും സഹോദരൻ കൂട്ടിച്ചേർത്തു . അതേസമയം കണ്ണൂർ മെഡിക്കൽ കോളേജിൽ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.കണ്ണൂർ സർവ്വകലാശാലയിലെ യുവജനോത്സവം കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!