കഴക്കൂട്ടം : വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ലബോറട്ടറിയുടെ തറക്കല്ലിട്ടു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെയുള്ള കെട്ടിടം സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 10.82 ലക്ഷം രൂപയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ചാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ ജിഷ ജോൺ അധ്യക്ഷയായി , കൗൺസിലർ എസ് ശ്രീദേവി, മെഡിക്കൽ ഓഫീസർ ഡോ അർനോൾഡ് ദീപക്, ശങ്കർ തുടങ്ങിയവർ സംസാരിച്ചു.