കഴക്കൂട്ടം : സി ഐ എ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി എൽഡിവൈഎഫ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വിഎസ് ശ്യാമ ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ,മണ്ഡലം ചെയർമാൻ സി
ലെനിൻ, കൺവീനർ ചന്തവിള മധു, സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ,
തുണ്ടത്തിൽ അജി, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ ജയൻ, അഡ്വ പ്രതീഷ് മോഹൻ, ശില്പ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ രേവതി അനീഷ് , സെബിൻ കാട്ടായിക്കോണം , ശരണ്യ സുർജിത്ത്, ശ്യം കുളത്തൂർ തുടങ്ങിയവർ സംസാരിച്ചു.