തിരുവനന്തപുരം: എന്‍ഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, ശിവസേന സംസ്ഥാന അദ്ധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, ജെആര്‍ പദ്മകുമാര്‍, രേണു സുരേഷ്, സംസ്ഥാന വക്താവ് പാലോട് സന്തോഷ്, ദേശീയ കൗണ്‍സില്‍ അംഗം ബാഹുലേയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.ഗിരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.