തിരുവനന്തപുരം : മാനവിയം വിഥിയിൽ യുവാവിന് വെട്ടേറ്റ സംഭവം രണ്ടു പേർ അറസ്റ്റിൽ. തിരുമല തമലം ലക്ഷ്മി വിളാകം,TC 19/224 മുഹമ്മദ് ഷമീർ,(23), കുരുശുമുട്ടം പേരുകാവ് കുരുശുമുട്ടം സരസ്വതി വിലാസത്തിൽ അഖിൽ,(22) എന്നിവരാണ് അറസ്റ്റിലായത്. ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി ധനു കൃഷ്ണൻ(34)ന് വെട്ടേറ്റത്.മ്യുസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ മാനവിയം വിഥിയിൽ പുലർച്ചെ 3 മണിയോടെ ധനു കൃഷ്ണന്റെ ഒപ്പം ഉണ്ടായിരുന്ന വനിതയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധം കൊണ്ട് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഹ്ഴുത്തിൽ വെട്ടുകയിരുന്നു. തുടർന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പരിക്കേറ്റ ധനുകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്